പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

സിന്ധു ശശി

പ്രസിഡൻ്റ്

എ ഷാജഹാന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീന മുസ്തഫ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുധിലാല്‍ തൃക്കുന്നപ്പുഴ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഷാജില എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപ്‌ കുമാര്‍ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വിവരങ്ങൾ
വിഭാഗംവിവരങ്ങൾ
ജില്ലആലപ്പുഴ
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
ജില്ലാ പഞ്ചായത്ത്ആലപ്പുഴ
നിയമസഭാ മണ്ഡലംഹരിപ്പാട്
ലോകസഭാ മണ്ഡലംആലപ്പുഴ
വില്ലേജ്തൃക്കുന്നപ്പുഴ
വാർഡുകൾ18
വിസ്തീർണ്ണം12.53 Sq.km

ജനസംഖ്യാ കണക്കുകൾ (2011)

ആകെ ജനസംഖ്യ25,849
പുരുഷന്മാർ12,790
സ്ത്രീകൾ13,059

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ വില്ലേജിൽ സ്ഥിതിചെയ്യുന്ന തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന് 12.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ കിഴക്ക് കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലും, തെക്ക് ആറാട്ടുപുഴ പഞ്ചായത്തും, വടക്ക് പുറക്കാട് പഞ്ചായത്തുമാണ് അതിർത്തികൾ. ചരിത്രപരമായി "ശ്രീമൂലവാസം" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശം പുരാതനകാലത്ത് ഒരു പ്രധാന തുറമുഖവും വ്യാപാരകേന്ദ്രവുമായിരുന്നു. ചെറുകുളങ്ങൾ, കൈത്തോടുകൾ, ഇടത്തോടുകൾ, കായൽ, പുഴ എന്നിവയാൽ സമ്പന്നമായ ഈ പ്രദേശം ജലസമൃദ്ധമാണ്. കായലിലെ ലവണാംശ വ്യത്യാസങ്ങൾ കാരണം ശുദ്ധജലത്തിലും ഉപ്പുജലത്തിലും വളരാൻ കഴിയുന്ന ആറ്റുകൊഞ്ച് കൃഷിക്ക് ഇവിടെ അനുകൂല സാഹചര്യങ്ങളുണ്ട്. കേരളത്തിലെ പ്രധാന ബൗദ്ധ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായിരുന്ന ശ്രീമൂലവാസം സ്ഥിതിചെയ്തിരുന്നത് ഇന്നത്തെ തൃക്കുന്നപ്പുഴ...

കൂടുതൽ വായിക്കുക